Zygo-Ad

കണ്ണൂർ ജില്ലാ ഖാദി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ വാർഷിക സമ്മേളനം നടന്നു


കൂത്തുപറമ്പ് (കണ്ണൂർ): കണ്ണൂർ ജില്ലാ ഖാദി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ വാർഷിക സമ്മേളനം കൂത്തുപറമ്പ് റൂറൽ ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടന്നു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഖാദി മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും അവകാശങ്ങളും സമ്മേളനത്തിൽ ചർച്ചയായി. യൂണിയൻ ഭാരവാഹികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ