മാങ്ങാട്ടിടം (കണ്ണൂർ): മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്കും വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യ ലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.കെ. വിപിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രാദേശിക പച്ചക്കറി ഉൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭവൻ മുഖേന ഗുണമേന്മയുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തത്. കൃഷിഭവൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരും ചടങ്ങിൽ പങ്കെടുത്തു.
