കൂത്തുപറമ്പ്: കൂത്തുപറമ്പ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം. കൂത്തുപറമ്പ് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ പി.കെ. പ്രവീൺ എം.എൽ.എ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ വരും ദിവസങ്ങളിൽ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.
