കൂത്തുപറമ്പ് (കണ്ണൂർ): കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ (KSTA) കൂത്തുപറമ്പ് ഉപജില്ലാ സമ്മേളനം.
ബി.ഇ.എം.യു.പി സ്കൂളിലെ വി. നിധീഷ് നഗറിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. സതീശൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എൻ.വി. ഉഷ പതാക ഉയർത്തുകയും സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. കെ.കെ. സഫീർ രക്തസാക്ഷി പ്രമേയവും ടി. ഷൈജ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. സുരേന്ദ്രൻ സംഘടനാ റിപ്പോർട്ടും, സബ്ജില്ലാ സെക്രട്ടറി എൻ. സതീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, ടി.കെ. ശ്രീജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എ. അബ്ദുൽ ഖാദർ, കെ.കെ. സിജു എന്നിവർ സംസാരിച്ചു. എം.പി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
സമ്മേളനം 38 അംഗ പുതിയ ഉപജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: വി.കെ. രമ്യ (പ്രസിഡന്റ്), പി.വി. റിജേഷ്, ടി. ഷൈജു, പി. ലിജി (വൈസ് പ്രസിഡന്റുമാർ), എൻ. സതീന്ദ്രൻ (സെക്രട്ടറി), ഷിബു പൊന്നത്ത്, വി.പി. അഖിൽ, കെ.കെ. സഫീർ (ജോയിന്റ് സെക്രട്ടറിമാർ), ടി.കെ. ശ്രീജിത്ത് (ട്രഷറർ).
