Zygo-Ad

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റീവ് കെയർ പദ്ധതിക്ക് തുടക്കമായി


കണ്ണൂർ: കേരള സംസ്ഥാന പാലിയേറ്റീവ് കെയർ നയത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റീവ് കെയർ പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകളിൽ നിന്ന് റഫർ ചെയ്യുന്ന ഗുരുതര രോഗികൾക്കും കിടപ്പുരോഗികൾക്കും വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുന്ന സംവിധാനമാണിത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സെക്കൻഡറി തലത്തിലുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.

സേവനം കാര്യക്ഷമമായി നടത്തുന്നതിനാവശ്യമായ പ്രത്യേക വാഹനവും പരിചരണ സാമഗ്രികളും ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ഒ സി ബിന്ദു വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സിജ രാജീവൻ സാമഗ്രികളുടെ വിതരണോദ്ഘാടനം നടത്തി.




ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കല്യാടൻ, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പവിന കാരായി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിജിഷ കെ, പവിത്രൻ പി പി, മെഡിക്കൽ ഓഫീസർ ഡോ. മഞ്ജുള, ഡോ. ശ്രീദേവ്, ജോയിന്റ് ബിഡിഒ സനിൽ സി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജയപ്രകാശ് പന്തക്ക, പാലിയേറ്റീവ് കെയർ നഴ്സ് മിനി എന്നിവർ ചടങ്ങിൽ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ