Zygo-Ad

'നീഹാരാർദ്രം':എൻവിയ രാഗേഷിന്റെ കാവ്യസമാഹാരം പ്രകാശനം ചെയ്തു

 


മമ്പറം: മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി എൻവിയ രാഗേഷ് രചിച്ച ആദ്യ കവിതാ സമാഹാരം 'നീഹാരാർദ്രം' പ്രശസ്ത കവിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ വീരാൻകുട്ടി പ്രകാശനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിജി വി.കെ പുസ്തകം ഏറ്റുവാങ്ങി.

കവിയും കോട്ടയം രാജാസ് ഹൈസ്‌കൂൾ അധ്യാപകനുമായ രാമചന്ദ്രൻ കെ.പി മമ്പറം പുസ്തകപരിചയം നടത്തി. പി.ടി.എ പ്രസിഡന്റ് രജീഷ് പി.കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രാജേഷ് സി.പി, മാനേജർ മമ്പറം പി. മാധവൻ, ഹെഡ്മാസ്റ്റർ വിനോദ് കുമാർ കെ, സ്റ്റാഫ് സെക്രട്ടറി സോണി സെബാസ്റ്റ്യൻ, എൻവിയ രാഗേഷ് എന്നിവർ സംസാരിച്ചു. ഷാജൻ കെ കവിതകൾ ആലപിച്ചു. മധു എം.പി നന്ദി പറഞ്ഞു.

 

വളരെ പുതിയ വളരെ പഴയ