Zygo-Ad

പാട്യം പത്തായക്കുന്നിൽ കുപ്യാട്ട് മടപ്പുര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം


പത്തായക്കുന്ന്: പാട്യം പത്തായക്കുന്നിലെ കുപ്യാട്ട് മുത്തപ്പൻ മടപ്പുര ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തി. കഴിഞ്ഞ ദിവസം പുലർച്ചെ 3.50 ഓടെയാണ് സംഭവം.

സംക്രമ ദിവസം ക്ഷേത്രഭാരവാഹികൾ ഭണ്ഡാരം തുറന്ന് പണം എടുത്തിരുന്നതിനാൽ കാര്യമായ തുക നഷ്ടപ്പെട്ടിട്ടില്ല. ഇരുമ്പുപാരയുമായി മടപ്പുര ഭാഗത്തേക്ക് വരുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ വീടുകളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിനിടെ മോഷ്ടാവിനു നേരെ നായ്ക്കൾ കുരച്ചുചാടിയതിനെ തുടർന്ന് ഇയാൾ തിരികെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ കതിരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

വളരെ പുതിയ വളരെ പഴയ