Zygo-Ad

റവന്യൂ ജില്ലാ ശാസ്ത്രമേള: ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഇ.കെ. അബ്ദുൽ ജലീലിന് രണ്ടാം സ്ഥാനം; സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി

 


ഇരിട്ടി: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ സോഷ്യൽ സയൻസ് മേളയിൽ അധ്യാപകർക്കായി നടത്തിയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പെരിങ്ങത്തൂർ എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ ഇ.കെ. അബ്ദുൽ ജലീൽ രണ്ടാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിന് അർഹത നേടി.

മനുഷ്യ സംസ്കാരത്തിന്റെ ആദ്യഘട്ടമായ ശിലായുഗത്തിന്റെ വിവിധ വശങ്ങൾ കളിമണ്ണിൽ തന്മയത്വത്തോടെ പുനരാവിഷ്കരിച്ചാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

വളരെ പുതിയ വളരെ പഴയ