Zygo-Ad

കൂത്തുപറമ്പ് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


കൂത്തുപറമ്പ്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. താലൂക്ക് ആശുപത്രിക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ചെങ്കലുമായി കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ ടയറാണ് ഊരിത്തെറിച്ചത്. സംഭവത്തെ തുടർന്ന് കൂത്തുപറമ്പ്-തലശ്ശേരി റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 

വളരെ പുതിയ വളരെ പഴയ