കതിരൂർ: കതിരൂർ ഗ്രാമപഞ്ചായത്തിലെ കുണ്ടുചിറ ശ്മശാനത്തോട് ചേർന്ന് സജ്ജമാക്കിയ സാനിറ്ററി ഡയപ്പർ നാപ്കിൻ ഇൻസിനറേറ്റർ നവംബർ ഏഴിന് രാവിലെ 11 മണിക്ക് കാരായി രാജൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും.
ഒരു ദിവസം 400 കിലോഗ്രാം വരെ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് ഈ ഇൻസിനറേറ്റർ സംവിധാനം. പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുജയ, കെ.വി. പവിത്രൻ, കെ.വി. ശോസ്ന, സി.വി. ധനേശൻ, എം. മനോജ്, പി.എൻ. മഞ്ജുഷ എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
