കൂത്തുപറമ്പ് (കണ്ണൂർ): കൂത്തുപറമ്പ് കുട്ടിക്കുന്നിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ ശക്തമായ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. കോഴിക്കോട് മുക്കം സ്വദേശി യാദുകൃഷ്ണ (21) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാദുകൃഷ്ണയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേധിപ്പിച്ച് തീവ്രപരിചരണം നൽകി വരികയായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരു വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അവിചാരിതമായ അപകടത്തിന്റെ ഞെട്ടലിലാണ് നാട്.
