തലശേരി: ജില്ലയിലെ മികച്ച ധനകാര്യ സ്ഥാപനമായ കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പുല്യോട് നിർമ്മിച്ച അത്യാധുനിക ടർഫ് മെയ് 31 ന് മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ കായിക ലോകത്തിന് തുറന്ന് നൽകും.കാലത്ത് 10.30ന് ന ടക്കുന്ന ചടങ്ങിൽ അഡ്വ. എ.എ ൻ.ഷംസീർ എം.എൽ.എ അദ്ധ്യ ക്ഷത വഹിക്കും. ടൂ റിസം വികസനത്തിന്റെ ഭാഗമായി നൂതന സംവിധാനങ്ങളോടെയുള്ള സ്വിമ്മിംഗ്പൂൾ അടുത്തു തന്നെ പ്രവർത്തന സജ്ജമാകുമെന്നും തെങ്ങുകയറ്റ പരിശീലനവും തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി നൽകുമെന്നും ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ പറഞ്ഞു. ടർഫിൽ ഉദ്ഘാടന പാക്കേജായി പകൽ മണിക്കൂറിന് 600 രൂപയും രാത്രി 6 മണി മുത ൽ 12 മണി വരെ 800 രൂപയുമാണ് ചാർജുമാണ് ഈടാക്കുന്നത്. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ, സെക്രട്ടറി കെ. അശോകൻ, ഡയറക്ടർ കെ. സുരേഷ് എ. വേണുസംബന്ധിച്ചു.