Zygo-Ad

ചെറുവാഞ്ചേരി ടൗണിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ശാഖ ഉദ്ഘാടനം ചെയ്തു

ചെറുവാഞ്ചേരി :റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ 37-ാമത് ശാഖ ചെറുവാഞ്ചേരി ടൗണിൽ പ്രവർത്തനമാരംഭിച്ചു. കമ്പനി ചെയർമാൻ രാഹുൽ ചക്രപാണി ഉദ്ഘാടനം ചെയ്തു. റീജിനൽ മാനേജർ ബി.സി.കെ.രംനാസ് അധ്യക്ഷത വഹിച്ചു. പാട്യം ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ കെ.നിഖിത ,

വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.ദാമു, കാരായി രാഘവൻ,
വാർഡ് അംഗങ്ങളായ എൻ.റീന, കെ.കെ. സമീർ, ഹൈമജ കോട്ടായി, സന്തോഷ് ഇല്ലോളിൽ, പി.സുധീർ, റോബർട്ട് വെള്ളാംവെള്ളി, പി.സുരേന്ദ്രൻ, അമൽ കുറ്റ്യൻ, സി.കെ.സഹജൻ എന്നിവർ, മുഖ്യാതിഥികളായി. കർഷകരായ എം.ശങ്കരൻ, കെ. പുരുഷു എന്നിവരെ ആദരിച്ചു. മലബാർ മൾട്ടിസ്റ്റേറ്റ് അഗ്രി കോപ്പറേറ്റീവ് സൊസൈറ്റി കൂത്തുപറമ്പ് ബ്രാഞ്ച് മാനേജർ സി.വിജിൽ, കെ.ഷാജി, ജിഷ്ണു എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ