പാതിരിയാട് ഹോക്കി അക്കാദമിയുടെ നേതൃത്വത്തിൽ ഹോക്കിതാരങ്ങളെ അനുമോദിച്ചു. കൂത്തുപറമ്പ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പ്രദീപൻ കണ്ണിപ്പൊയിൽ ഉദ്ഘാടനം ചെയ്തു.
കെ.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോട്ടയം രാജാസ് ഹൈസ്കൂൾ പ്രധാനാധ്യാപിക എ.രജനി, വാർഡ് മെംബർ എൻ.വിജിന, ഹോക്കി കോച്ച് യു.വി.മുജീബ് റഹ്മാൻ, കെ.വി.കരുണാകരൻ, സുനിൽകുമാർ, എം.പ്രമോദ്, എം.നിഷാന്ത് എന്നിവർ പ്രസംഗിച്ചു.
ജി.വി.രാജ അവാർഡ് ജേതാവും കണ്ണൂർ എസ്.എൻ.കോളേജ് പ്രിൻസിപ്പാളുമായ ഡോ: കെ.അജയകുമാർ, കേരള വനിതാ ഹോക്കി ടീം ക്യാപ്റ്റൻ ആര്യ, വൈസ് ക്യാപ്റ്റൻ ഐശ്വര്യ, ടീം അംഗം അഞ്ജു, കർണ്ണാടക ഹോക്കി ടീം താരം ദേവിക, ജൂനിയർ കേരളാ ടീം താരം അനന്യ, കൂടാതെ സംസ്ഥാന, ജില്ലാ തലങ്ങളിൽ.മെഡലുകൾ നേടിയ പാതിരിയാട് ഹോക്കി അക്കാദമി താരങ്ങൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.