Zygo-Ad

സംസ്ഥാനത്ത് 175 ബെവ്കോ ഔട്ട് ലെറ്റുകൾ കൂടി ; പട്ടികയിൽ തലശേരിയും, പാനൂരും

സംസ്ഥാനത്ത് 175 ഔട്ട് ബീവറേജ് ലെറ്റുകൾ കൂടി തുറക്കാൻ ധാരണ. ഇത് സംബന്ധിച്ച റിപ്പോർട്ട് ബെവ്കോ സർക്കാറിന് സമർപ്പിച്ചതായാണ് സൂചന. ഈ പട്ടികയിൽ തലശേരി, പാനൂർ സ്ഥലങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. പാനൂരിൽ ബീവറേജ് അനുവദിക്കാൻ നേരത്തെ ശ്രമം നടന്നിരുന്നു. അന്ന് എതിർപ്പിനെ തുടർന്ന് നടക്കാതെ പോകുകയായിരുന്നു. തലശേരി കണ്ടിക്കലിൽ ഉണ്ടായിരുന്ന ബീവറേജ് ഔട്ട് ലെറ്റ് ധർമ്മടം ചിറക്കുനിയിലേക്ക് മാറ്റിയതോടെയാണ് തലശേരിയിൽ നിലവിൽ ബീവറേജില്ലാതായിരുന്നു. ഇതോടെ മാഹിയിലുൾപ്പെട്ട കോപ്പാലം, പള്ളൂർ ഭാഗങ്ങളിൽ തിരക്കേറിയിരുന്നു. വ്യാജ വാറ്റ് സംഘങ്ങളും സജീവമായതോടെയാണ് തലശേരിയിലും പാനൂരും വീണ്ടും പട്ടികയിലേക്ക് വന്നത്.ധനലക്ഷ്മി, കണ്ണൂർ ടൗൺ, ശ്രീകണ്ഠാപുരം, മട്ടന്നൂർ, തളപ്പറമ്പ്, പയ്യന്നൂർ, ആന്തൂർ എന്നിവിടങ്ങളിലും ബെവ്കോ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ പാനൂർ പൂക്കോത്ത് ബാർ അറ്റാച്ച്ഡ് ഹോട്ടൽ സ്ഥാപിക്കാൻ സ്വകാര്യ വ്യക്തി ശ്രമം തുടങ്ങിയിട്ടുമുണ്ട്.

വളരെ പുതിയ വളരെ പഴയ