Zygo-Ad

ലഹരിക്കെതിരെ ആറാംമൈലിൽ മനുഷ്യച്ചങ്ങല തീർത്തു

ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തിയുള്ള ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ നിർവഹിച്ചു. കൂത്തുപറമ്പ്-തലശ്ശേരി റോഡിന്റെ ഒരുവശത്തായി കോട്ടയംപൊയിൽ മുതൽ ആറാംമൈൽ വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ചങ്ങലയിൽ കണ്ണികളായി.

ലഹരിവിരുദ്ധ പ്രതിജ്ജയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ അധ്യക്ഷനായി. പഞ്ചായത്ത് സമ്പൂർണ ശുചിത്വ പദവി കൈവരിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ കളക്ടർ എസ്. ചന്ദ്രശേഖർ ശനിയാഴ്ച പ്രകാശനം ചെയ്തു. കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ പി. കെ. സതീഷ് കുമാർ, എം. ധർമജ, പി. എൻ. മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ