സ്ക്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ രുചിയറിയാൻ വി. ശിവദാസൻ എം പിയും, കെപി മോഹനൻ എംഎൽഎയും കൂത്തുപറമ്പ് യു. പി. സ്കൂളിലെത്തി. ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിച്ച ഇരുവരും കുട്ടികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് ജനപ്രതിനിധികളടങ്ങിയ സംഘം സ്കൂളുകളിൽ പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായണ് ഡോ: ശിവദാസൻ എംപിയും , കെപി മോഹനൻ
എംഎൽഎയും കൂത്തുപറമ്പ് യുപി സ്കൂൾ സന്ദർശിച്ചത്.
പാചകപ്പുരയും, സ്റ്റോർ റൂമും മറ്റും പരിശോധിച്ച ഇരുവരും കുട്ടികൾക്കൊപ്പം ഇരുന്ന് ഉച്ചഭക്ഷണവും കഴിച്ചു.
സ്കൂളിലെ ഉച്ചഭക്ഷണം എത്രത്തോളം മികച്ചതാണ് എന്ന് മനസ്സിലാകുകയാണ് ലക്ഷ്യമിടുന്നതെന്ന് കെപി മോഹനൻ എംഎൽഎ പറഞ്ഞു. മികച്ച രീതിയിലുള്ള ഭക്ഷണമാണ് സ്കൂളിൽ നിന്നും കുട്ടികൾക്ക് നൽകുന്നത് എന്നും കുട്ടികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിൽ മാനസികമായി സന്തോഷമുണ്ടെന്നും വി. ശിവദാസൻ എം. പിയും പറഞ്ഞു. എം. പി. യും എം എൽ എ യും തങ്ങളുടെ സ്കൂളിലെത്തി തങ്ങൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചതിന്റെ സന്തോഷത്തിലാണ് സ്കൂളിലെ കുട്ടികളും.