പാട്യം ഗ്രാമപ്പഞ്ചായത്ത് നടപ്പിലാക്കുന്ന തേൻഗ്രാമം പദ്ധതിയുടെ ആദ്യഘട്ട പരിശീലനം തിങ്കളാഴ്ച നടക്കും. കണ്ണവം കോളനി കമ്മ്യൂണിറ്റി ഹാൾ, കാര്യാട്ടുപുറം ശ്രീനാരായണ മഠം, പാട്യം ഗ്രാമപ്പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ പരിശീലനം ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.