മമ്പറം ടൗൺ സൗന്ദര്യവത്ക്കരിക്കാനുള്ള
നടപടികൾക്ക് ഉടൻ തുടക്കമാകും. ഒരു കോടിയോളം രൂപ ചിലവിലാണ് മമ്പറം ടൗൺ സൗന്ദര്യവത്ക്കരിക്കുക. വിനോദ സഞ്ചാരികളെ
ആകർഷിക്കുന്ന വിധത്തിലാണ് മമ്പറം ടൗൺ സൗന്ദര്യവത്ക്കരിക്കുക. പുഴയോരം പൂർണ്ണമായും ആകർഷകമാക്കുന്നതോടൊപ്പം
ഇരിപ്പിടങ്ങളും വച്ച് പിടിപ്പിക്കും. ടൗണിലെ ഡ്രൈനേജ് സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും.ഫുട്പാത്തുകളിൽ കൈവരികൾ സ്ഥാപിക്കാനുള്ള നടപടികളുംസ്വീകരിക്കും. അതോടൊപ്പം പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ ലൈറ്റുകൾ സ്ഥാപിച്ച് ആകർഷകമാക്കും.മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടിയോളം രൂപ ചിലവിലാണ് സൗന്ദര്യവത്ക്കരണ പ്രവർത്തികൾ നടത്തുക. പദ്ധതിയുടെ
രൂപരേഖ തയ്യാറായതായും പ്രവർത്തി ഉടൻ തുടങ്ങാനാവുമെന്നും വേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗീത പറഞ്ഞു. മലബാർ റിവർ ക്രൂയിസം പദ്ധതിയിൽ ഉൾപ്പെടുത്തി മമ്പറത്ത് സ്ഥാപിക്കുന്ന ബോട്ട് ടെർമിനലിന്റെ നിർമ്മാണവും ഇതിനകം പൂർത്തിയായിട്ടുണ്ട്. മമ്പറം ഉൾപ്പെടുന്ന അഞ്ചരക്കണ്ടി പുഴയിൽ ബോട്ട് സർവ്വീസും ഉടൻ യാഥാർത്യമാകും. സൗന്ദര്യവത്ക്കരണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ മമ്പറത്തിന്റെ മുഖഛായ തന്നെ മാറും.
#tag:
Kuthuparamba