Zygo-Ad

സ്ത്രീകൾക്കായുള്ള ജിംനേഷ്യം പ്രവർത്തനം തുടങ്ങി

കതിരൂർ ഗ്രാമപഞ്ചായത്ത്
വനിതകൾക്കായി സജീകരിച്ച ഫിറ്റ്നസ് സെന്റർ ‘ബി സ്ട്രോങ്’ പൊന്ന്യം സ്രാമ്പിയിലെ സൈക്ലോൺ സെൻററിൽ പ്രവർത്തനം തുടങ്ങി. എ എൻ ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിത ജിംനേഷ്യം
സ്ത്രീകൾക്ക് സൗകര്യപ്രദമായി വ്യായാമം ചെയ്യാനുള്ള ആവശ്യകത തിരിച്ചറിഞ്ഞാണ് പെൺകതിർ പദ്ധതിയിൽ ഉൾപ്പെടുത്തി
തുടങ്ങിയത്. സുംബ ഡാൻസും വെയ്റ്റ് ലിഫ്റ്റിങ്ങും ഇവിടെ പരിശീലിക്കാം. അഞ്ചു ലക്ഷം രൂപയുടെ ഫിറ്റ്നസ് ഉപകരണങ്ങൾ ജിംനേഷ്യത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
വിശാലമായ പാർക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനില പി രാജ് അധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി സന്തോഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഭാസ്കരൻ കൂരാറത്ത്, പി കെ സാവിത്രി, ഡോ. സഹിന. ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം ഷീബ, പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ