കൂത്തുപറമ്പ് മേഖലയിൽ ഉണ്ടായത് രണ്ട് വൻ അപകടങ്ങൾ. മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ ബസ്സ് ഇലട്രിക് പോസ്റ്റിൽ ഇടിച്ചും, മെരുവമ്പായിൽ മിനിലോറി മറിഞുമായിരുന്നു അപകടം. കൊട്ടിയൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് പാക്കിസ്ഥാൻ പീടികയിൽ അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കുടിവെള്ളം കൊണ്ടുപോവുകയായിരുന്ന മിനിലോറിയാണ് മെരുവമ്പായി പാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്. കൈവരിക്ക് സമീപം ലോറി ഇടിച്ച് നിന്നതിനാലാണ് വൻ ദുരന്തം വഴി മാറിയത്. കൂത്തുപറമ്പ്, കണ്ണവം പോലീസ് ഉദ്യോഗസ്ഥർ
അപകടസ്ഥലങ്ങളിലെത്തി അന്വേഷണം നടത്തി. അപകടത്തിനിടയാക്കിയ വാഹനങ്ങൾ റോഡിൽ നിന്നും നീക്കം
ചെയ്തു.
#tag:
Kuthuparamba