ആയിത്തര മമ്പറം: ആയിത്തര മമ്പറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1991-92 എസ്എസ്എൽസി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സ്കൂൾ കൂട്ടുകാർ എന്ന പേരിൽ സ്കൂൾ ഹാളിൽ നടന്ന പരിപാ ടി അധ്യാപിക ഗീത ഉദ്ഘാടനം ചെയ്തു.
കെ.ബി. പ്രജീൽ അദ്ധ്യക്ഷനായി. എം.പി. മനോജ്കുമാർ, എ.പി. ദേവദാ സ്, സ്മിത, സൂരജ്കുമാർ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും പോലീസ് മെഡൽ ലഭിച്ച ജിതേഷിനെയും പൂർവ്വ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
#tag:
Kuthuparamba