കൂത്തുപറമ്പ് നഗരസഭ ചെയർമാനായി എൽ ഡി എഫി ലെ വി ഷിജിത്തിനെ തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക്
വോട്ടെടുപ്പ് നടന്നു
വി.ഷിജിത്തിന് 24 വോട്ടും
മത്സരിച്ച യുഡി എഫിലെ
പി കെ സതീശന് 3 വോട്ടും ലഭിച്ചു. രണ്ട് പേർ എത്തിയില്ല.
എൽഡിഎഫ്
ചെയർമാൻ സ്ഥാനത്തേക്ക്
6ാം വാർഡ് കൗൺസിലർ സി.പിഎമ്മിലെ
വി.ഷിജിത്തിനെ 29 ാം വാർഡ് കൗൺസിലർ സി പി ഐയിലെ കെ.വിനീത നിർദ്ധേശിച്ചു
22ാം വാർഡ് കൗൺസിലർ ആർ.ജെ ഡി യിലെ എൻ ധനഞ്ജയൻ പിന്താങ്ങി
28ാം വാർഡ് കൗൺസിലർ പി.കെ സതീശൻ്റെ പേര് യു ഡി എഫിലെ 24ാം വാർഡ് കൗൺസിലർ ജയരാജ് കെ.വി നിർദ്ദേശിച്ചു.
26 ാം വാർഡ് കൗൺസിലർ യു ഡി എഫിലെ
സുധീർ ബാബു പിന്താങ്ങി
തുടർന്ന് വോട്ടെടുപ്പിലൂടെ
വി ഷിജിത്ത് ചെയർമാനായി
തിരഞ്ഞെടുക്കപ്പെട്ടു
വി ഷിജിത്തിന് 24 വോട്ടും
യുഡിഎഫിലെപി.കെ സതീശന് 3
വേട്ടുമാണ് ലഭിച്ചത്.
അതേ സമയം
അരമണിക്കൂറിലേറെ വൈകിയെത്തിയ
4ാം വാർഡ് കൗൺസിലർ ബി.ജെ പി യിലെ
'വി രമിത ക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല വൈകിയെത്തിയതാണ് കാരണം.
നടപടിക്രമങ്ങൾ 10.30 ന് തന്നെ ആരംഭിച്ചിരുന്നു.ചെയർമാൻ സ്ഥാനത്തേക്ക് മത്സരമുണ്ടായതിനാൽ മിനുട്ട്സിൽ ഒപ്പ് വച്ച കൗൺസിലർമാർക്ക് മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞത്..11.05 ഓടെ സ്ഥലത്തെത്തിയ രമിത വോട്ടെടുപ്പ് നടക്കുന്ന ഹാളിനകത്തേക്ക് കടക്കാൻ അനുവാദം ചോദിച്ചെങ്കിലും റിട്ടേണിംങ് ഓഫീസർ അനുവദിച്ചില്ല. 27ാം വാർഡിലെ യു.ഡി എഫ് കൗൺസിലർ ജിഷ രജനീഷ് എത്തിയിരുന്നില്ല
