തലശ്ശേരി താലൂക്ക് മാങ്ങാട്ടിടം പഞ്ചായത്തിലെ കിണവക്കൽ, വേങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അയ്യപ്പൻതോട് പാലത്തിൻ്റെ പുനർ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 26 മുതൽ ഏപ്രിൽ 30 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
വാഹനങ്ങൾ കിണറ്റിൻ്റവിടെ - ശങ്കരനെല്ലൂർ-കൈതച്ചാൽ റോഡ് വഴി കടന്നുപോകണം.
