Zygo-Ad

പാട്യം ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

പാട്യം ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

പഞ്ചായത്ത് ഹാളിൽ നടന്ന രൂപീകരണയോഗം കൂത്തുപറമ്പ് നഗരസഭ മുൻ ചെയർമാൻ കെ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു.എക്സൈസ് സിവിൽ ഓഫീസർ എം കെ പ്രസന്ന ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി. കൊടുത്തുപഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ അധ്യക്ഷയായി.കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ കെ ഷാജി,കതിരൂർ എസ്ഐ ബിന്ദു രാജ്,പ്രജിത്ത് കുമാർ,കെ പി പ്രദീപ് കുമാർ,മുഹമ്മദ് ഫായിസ് അരുൾ,സുജിത്ത് പയ്യമ്പള്ളി, കെ കെ സമീർ,പന്യോടൻ ചന്ദ്രൻ,സന്തോഷ് ഇല്ലോളിൽ,ഇ എം സി മുഹമ്മദ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന മഹിളാ സംഘടനകൾ, ക്ലബ്ബ് ഭാരവാഹികൾ പൗരപ്രമുഖർ ,വ്യാപാരി ടാക്സി പ്രതിനിധികൾ, സ്കൂൾ പ്രധാന അദ്ധ്യ പകർPTA ഭാരവാഹികൾ കുടുംബശ്രീ ഭാരവാഹികൾ, ആരോഗ്യ പ്രവർത്തകർ, പ്രമോട്ടർമാർ, .എക്സെസ് പോലീസ് ഉദ്യേഗസ്ഥർ എന്നിവർ പങ്കെടുത്തു വാർഡ്തലത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കാനും ഒക്ടോബർ 2 മുതൽ എല്ലാ വാർഡിലും കുട്ടികളെയടക്കം ഉൾപ്പെടുത്തി ഗ്രാമസഭകൾ ഒക് ടോബർ 2 മുതൽ ആരംഭിക്കാനും അംഗനവാടികളിലും എൽ.പി സ്കൂളുകളിലും രക്ഷിതാക്കളെയടക്കം പങ്കെടുപ്പിച്ച് ബോധവൽക്കരണം നടത്താനും യു.പി. മുതൽ ഹയർ സെക്കണ്ടറി വരെയുള്ള സ്കൂളുകളിൽ നിരീക്ഷണ സമിതികൾ ശക്തമാക്കാനും PTAജനറൽ ബോഡി വിളിച്ചു ചേർക്കാനും റാലികളും ക്യാമ്പയിൻ പ്രവർത്തിക്കും സ്ക്വാഡ് പ്രവർ ത്തനങ്ങളും നടത്തുവാനും വ്യാപാര സ്ഥാപനങ്ങളിൽ സംഘടന മുൻകൈയെടുത്ത് കടകളിൽ സ്റ്റിക്കർ പതിപ്പിക്കാനും വ്യാപാരികളുടെയും ടാക്സി തൊഴിലാളികളുടെയും യോഗം വിളിച്ചു ചേർക്കാനും വായനശാല ക്ലബ്ബുകൾ എന്നിവരെ ഉപയോഗപ്പെടുത്തി ക്ലസ്റ്റർ അടിസ്ഥാനത്തിൽ കലാജാഥ ഗ്രൂപ്പ് രൂപീകരിച്ച് പരിപാടികൾ സംഘടിപ്പിക്കാനും കുടുംബശ്രീ ബാലസഭ കുട്ടികളെയടക്കം ഉപയോഗപ്പെടുത്തി വീടുകളിൽ നോട്ടീസ് വിതരണം നടത്താനും കുടുംബയോഗങ്ങൾ നടത്താനും സ്ക്വാഡ് രൂപികരിച്ച് അതാത് അയൽകൂട്ട പ്രദേശ നിരീക്ഷണം നടത്തി റിപ്പോർട്ട് ചെയ്യാനും ലഹരിക്ക് അടിമയായി പോയിട്ടുള്ളവർ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി ജീവിതത്തിലേക്ക് കൊണ്ട് വരുന്ന പ്രവർത്തനത്തിന് വേണ്ടി 2പേരെ ഉൾപ്പെടുത്തി ആപ്പ് ക്രിയേറ്റ് ചെയ്ത് രഹസ്യമായി വിവരം ശേഖരിക്കുവാനും സ്പോർട്സ് കൗൺസിലുമായി ആലോചിച്ച് എന്തെങ്കിലും ജനകീയ പ്രവർത്തനം ഏറ്റെടുക്കുവാനും തീരുമാനിച്ചതായി പാട്യം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ