കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്ക്, വീട് ജപ്തി ചെയ്ത സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങി. ഒറ്റ തവണ തീർപ്പാക്കലിലൂടെ പണം അടക്കാനുള്ള അവസരം കുടുംബത്തിന് നൽകും. ലോൺ തുകയിൽ ഇളവ് വരുത്താനും തീരുമാനമായി. ഇന്നലെ ചേർന്ന കേരള ബാങ്ക് ബോർഡ് യോഗത്തിൽ സുഹ്റയുടെ വീട് ജപ്തി ചെയ്ത വിഷയം ചർച്ച ചെയ്ത് തീരുമാനം എടുക്കുകയായിരുന്നു. ഇതിനിടെ സുഹ്റയേയും കുടുംബത്തെയെയും സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി. 2012. ൽ ഭവന വായ്പയായി എടുത്ത 10 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് സുഹ്റയുടെ വീട് ജപ്തി ചെയ്തത്. വീട് വിറ്റ് ലോൺ അടയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും ബാങ്ക് സമയം അനുവദിച്ചില്ലെന്ന് സുഹ്റ ആരോപിച്ചിരുന്നു.