Zygo-Ad

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു

സെപ്റ്റംബര്‍ 16ന് ലോക ഓസോണ്‍ ദിനാചരണത്തിൻ്റെ ഭാഗമായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. ഓസോണ്‍ ദിനാചരണത്തിൻ്റെ പ്രസക്തിയെ കുറിച്ച് കെ. ജീവ ടീച്ചർ, കെ.സനില ടീച്ചർ എന്നിവർ ക്ലാസെടുത്തു. തുടർന്ന് നടന്ന സെമിനാറിൽ ഇ.പ്രവിത്ത് മാസ്റ്റർ വിഷയാവതരണം നടത്തി. കാലാവസ്ഥാ വ്യതിയാനത്തില്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ചെലുത്തുന്ന വിശാലമായ സ്വാധീനവും കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഭാവി തലമുറയ്ക്കായി ഭൂമിയിലെ ജീവന്‍ സംരക്ഷിക്കുന്നതിനും സഹകരിച്ച് പ്രവര്‍ത്തിക്കാനായി ആഗോള സഹകരണം വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് സെമിനാറിൽ ചർച്ച നടന്നു. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തുവിടുന്ന 101 തുളസി ചെടികൾ സ്കൂൾ മുറ്റത്ത് നട്ട് എസ് പി സി കാഡറ്റുകൾ മാതൃകയായി.

 

 

വളരെ പുതിയ വളരെ പഴയ