Zygo-Ad

ഗുരുസ്മരണ

ചെറുവാഞ്ചേരി: ഗാന്ധി സ്മാരക റീഡിംഗ് റൂം & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചതയദിനത്തിൽ “ഗുരുസ്മരണ” നടത്തി. ശ്രീ. കെ.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.കെ.രവീന്ദ്രൻ കവിയൂർ മുഖ്യഭാഷണം നടത്തി.വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം ശ്രീ .പി .കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. വായനശാല പ്രസിഡൻറ് വി.പി.രാജു മാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു. സർവശ്രീ. കെ.കെ.പവിത്രൻ, ആർ.വി.ശശിധരൻ, ചിത്രാ ജോഷി, പി.വിജിത്ത് മാസ്റ്റർ എന്നിവർ ആശംസാപ്രസംഗം നടത്തി. വൈഷ്ണചന്ദ്രൻ ദൈവദശകം ആലപിച്ചു. ചടങ്ങിൽ സി.സജീവൻ മാസ്റ്റർ സ്വാഗതവും കെ.മിനീഷ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ