Zygo-Ad

കണിച്ചാർ പഞ്ചായത്തിൽ മണ്ണ് പരിശോധന സംഘം പരിശോധന നടത്തി

ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മണ്ണ് പരിശോധനാ വിഭാഗമെത്തി പരിശോധന നടത്തി. ജില്ലാ സോയിൽ കൺസർവേഷൻ അസി. എൻജിനിയർ ഷംല, സോയിൽ സർവേ ഓഫീസർ നിധിൻകുമാർ എന്നിവരാണ് സെപ്തംബർ 29 ന് പരിശോധനയ്ക്കെത്തിയത്.

പൂളക്കുറ്റി, പേരിയ ചുരംഭാഗം, ഏലപ്പീടിക, നെടുംപുറംചാൽ, വെള്ളറ തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ