കൂത്തുപറമ്പ് മണ്ഡലത്തിൽ നടപ്പാക്കുന്ന ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈസ്റ്റ് വള്ളിയായി യു. പി. സ്കൂളിൽ ഫുട്ബോൾ അക്കാദമി തുടങ്ങും. ശനിയാഴ്ച രാവിലെ 10-ന് കെ. പി. മോഹനൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. ഫുട്ബോൾതാരം സി. കെ. വിനീത് മുഖ്യാതിഥിയാവും.
മൊകേരി പഞ്ചായത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് അക്കാദമി സ്ഥാപിക്കുന്നത്. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ഫുട്ബോൾ പരിശീലനം നൽകുക. റംഷി പട്ടുവം അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും. തുടർന്ന് കെ. പി. മോഹനൻ എം. എൽ. എ. യുടെ നേതൃത്വത്തിലുള്ള ടീമും പാനൂർ സബ് ജില്ലയിലെ അധ്യാപകരുടെ ടീമും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരവും നടക്കും.