പാനൂർ: ലോക് താന്ത്രിക് ജനതാദൾ പാനൂർ പഞ്ചായത്ത് കമ്മറ്റിയിൽ അസ്വാരസ്യം പുകയുന്നു.രാജിക്കൊരുങ്ങി ഒരു വിഭാഗം. എൽ.ജെ.ഡി പാനൂർ പഞ്ചായത്ത്കമ്മറ്റിയിൽ മാസങ്ങളായി ഉരുണ്ടുകൂടിയ പ്രശ്നങ്ങളിൽ നേതൃത്വം ഫലപ്രദമായി ഇടപെടാത്തതിൽ പ്രതിഷേധമുള്ള ഒരു വിഭാഗം രാജിക്കൊരുന്നുന്നതായാണ് സൂചന. പാനൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറും മുനിസിപ്പാലിറ്റി കമ്മിറ്റ ഭാരവാഹിയമായ നേതാവാണ് നേരത്തേ രാജി ഭീഷണി മുഴക്കി കത്തു നൽകിയത്. ജനതാദൾ നിയന്ത്രണത്തിലുള്ള പാനൂർ സർവ്വീസ് കോപ്പററ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രശ്നത്തിന് അടിസ്ഥാനമെന്നറിയുന്നു.
ഇതുമായി ബന്ധപ്പെട്ട പരാതി ഒരു മാസത്തോളമായി നേതൃത്വത്തെ അറിയിച്ചിട്ടും നേതൃത്വം പരിഹരിക്കാത്തതിൽ ഈ വിഭാഗത്തിന് വലിയ പ്രതിഷേധമുണ്ട്.
ജനതാദൾ കൃഷ്ണൻകുട്ടി വിഭാഗം ഈ വിഭാഗവുമായി ബന്ധപ്പെട്ടതായി സൂചനയുണ്ട്. സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവെക്കുമെന്നാണ് നേതാവ് നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നത്.ഈ വിഭാഗം കൃഷ്ണൻകുട്ടി വിഭാഗത്തിലേക്ക് കൂടുമാറാൻ മാനസികളായി തയ്യാറെടുക്കുകയാണ്.