ശിവപുരം വെമ്പടിയിലെ കുറ്റിക്കണ്ടി പത്മിനിനിയുടെ വീട് ശക്തമായ കാറ്റിലും മഴയിലും പൂർണ്ണമായും തകർന്നു. കാറ്റിൽ ആസ്ബറ്റോസ് ഷീറ്റ് പൂർണ്ണമായും പാറിപ്പോയി. തലനാരിഴക്കാണ് പത്മിനിയും മകൻ രാഹുലും രക്ഷപ്പെട്ടത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാന്നു മാലൂർ ശിവപുരം മേഖലയിൽ അടിച്ച കാറ്റിൽ വ്യാപക കൃഷി നാശവും മരം കടപുഴകി വീണ് വൈദ്യുതിയും നിലച്ചിരിക്കുകയാണ് വൈദ്യുതി പുനസ്ഥാപികാനുള്ള ശ്രമങ്ങൾ നടന്നു വരുനതായി ശിവപുരം കെ എസ് ഇ ബി അധികൃതർ അറിയിച്ചു