തലശേരി:ക്രിക്കറ്റിനെ എന്നും ഹൃദയ ത്തോട് ചേർത്ത മണ്ണിൽ ഇനി വനിതാ ക്രിക്കറ്റ് കാർ ണിവൽ. കോടിയേരി ബാല കൃഷ്ണൻ സ്മാരക പ്രഥമ ഓൾ കേരള ടി 20 വനിതാ ക്രി ക്കറ്റ് ടൂർണമെന്റിന്റെ ആവേശലഹരിയിലേക്ക് തലശേരി ഉണരുകയാണ്. 21ന് വൈകി ട്ട് മന്ത്രി വി അബ്ദുറഹ്മാൻ ഉദ് ഘാടനം ചെയ്യും. ടൂർണമെന്റിനെത്തുന്ന താരങ്ങളെ വരവേൽക്കാൻ തലശേരി ഒരുങ്ങി.
ബി കെ 55, ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ്, എക്സ്ട്രീം സ് പോർട്സ് സീ ഹോക്ക്, കി ങ്സ് വാലി സീഗൾസ്, എംആ സി ഹോട്ട്സ്പോട്ട് എക്സി വൈസിസി, ഫ്ലമിൻഗോ ന്യൂ വാരിയേർസ്, ചാമ്പ്യൻസ് സ് കൂൾ ഓഫ് ക്രിക്കറ്റ് കോസ് മോസ് എന്നീ ടീമുകളാണ് എട്ട് ദിവസം നീളുന്ന വനിതാ ക്രി ക്കറ്റ് ടൂർണമെന്റിനെത്തുന്ന ത്. സാംസ്കാരിക പരിപാടി കളുമുണ്ടാകും.