Zygo-Ad

ഇരിട്ടി എം ജി കോളേജിന് രണ്ടാം തവണയും നാക് എ ഗ്രേഡ്

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

ഇരിട്ടി: നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക് ) സംഘം ഇരിട്ടി എം ജി കോളേജിൽ നടത്തിയ പരിശോധനയിൽ കോളേജിന് വീണ്ടും എ ഗ്രേഡ് . ഏഴുവർഷം മുൻപ് നടത്തിയ നാക് സംഘത്തിന്റെ പരിശോധനയിൽ കോളേജിന് എ ഗ്രേഡ് ലഭിച്ചിരുന്നു. അന്ന് ലഭിച്ച 3.01 ഗ്രേഡ് ഇത്തവണ 3. 22 ആയി വർദ്ധിപ്പിക്കാൻ കഴിഞ്ഞത് ഏറെ അഭിമാന നേട്ടമായി കരുതുന്നതായി കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2016 ൽ ആണ് സംഘത്തിന്റെ ആദ്യഘട്ട പരിശോധന നടന്നത്. അഞ്ച് വർഷം കൂടുമ്പോൾ നടക്കാറുള്ള ഗ്രേഡിംഗ് കൊവിഡ് വ്യാപനവും മറ്റും മൂലം നീണ്ടുപോയി. ഏഴ് വർഷത്തെ ഗ്രേഡിംഗ് പരിശോധനയാണ് ഒരാഴ്ചമുമ്പ് കോളേജിൽ നടന്നത്. 21-08-2023 മുതൽ അഞ്ച് വർഷത്തേക്കാണ് അടുത്ത കാലാവധി.
ഏഴ് ക്രൈറ്റീരിയയിലാണ് നാക് പരിശോധന നടന്നത്. മലയോര മേഖലയിലെ ഇതര കോളേജുകളിൽ നിന്നും വ്യത്യസ്തമായി ഉയർന്ന നിലവാരം പുലർത്താൻ കോളേജിന് കഴിഞ്ഞു. മേൽ പ്രവർത്തനത്തിൽ എല്ലാ മേഖലയിൽ നിന്നും അകമഴിഞ്ഞ പിന്തുണ കോളേജിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ, ഐ ക്യൂ എ സി കോർഡിനേറ്റർ, സിൻഡിക്കേറ്റ് അംഗങ്ങൾ, മുൻ പ്രിൻസിപ്പൾമാർ ,പൂർവ്വ വിദ്യാർത്ഥികൾ, മനേജ്മെന്റ്, അധ്യാപക- അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ, പി ടി എ, മാധ്യമ പ്രവർത്തകർ, പ്രദേശ വാസികൾ ഉൾപ്പെടെ ഉള്ള മുഴുവൻ പേരുടെയും അകമഴിഞ്ഞ സഹായങ്ങൾ ഗ്രേഡ് നിലവാരം ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചതായും പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപ, കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി, ജനറൽ സിക്രട്ടറി വൈ. വൈ. മത്തായി, കെ. വത്സരാജ്, ബെന്നി തോമസ് , പ്രമോദ് വെള്ളച്ചാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ