കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ മികച്ച കാർഷിക പ്രവർത്തനത്തിനുള്ള കാർഷിക അവാർഡിന് നിർമ്മലഗിരി കുറുമ്പക്കലിലെ നാമത്ത് ഹൗസിൽ ആനന്ദവല്ലി അർഹയായി.
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ആനന്ദവല്ലിയുടെ ഭവനത്തിൽ ചേർന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സി എം പ്രേമൻ അവാർഡു നൽകി. വനിതാ വിഭാഗം ക്ലബ്ബ് പ്രസിഡന്റ് ബേബി ലത മോഹൻ അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു ആദരിച്ചു.
പ്രസിഡണ്ട് സി എം പ്രേമൻ അധ്യക്ഷത വഹിച്ചു.
മുൻ ഡിസ്ട്രിക്ട് ഗവർണർ സി. വിശ്വനാഥൻ,കെ സി വർക്കി, ബേബി ലത മോഹൻ, മോളി വർക്കി,വി എം തോമസ്, കെ കെ സതീശൻ എന്നിവർ പ്രസംഗിച്ചു.
ക്ലബ് സെക്രട്ടറി എൻ.ദിവാകരൻ സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി അനിത ശശീന്ദ്രൻ നന്ദിയും പറഞ്ഞു.