Zygo-Ad

ഭാരതീയ ചികിത്സ വകുപ്പ് പാട്യം ഗ്രാമപഞ്ചായത്ത്,ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി,നാഷണൽ ആയുഷ് മിഷൻ എന്നിവരുടെ നേതൃത്വത്തിൽ പാട്യം കൊട്ടയോടി എൽ പി സ്കൂളിൽ വച്ച് നേത്രരോഗ നിർണയ ക്യാമ്പും ഔഷധ തോട്ട നിർമ്മാണവും ഔഷധ സസ്യങ്ങളുടെ തൈ വിതരണവും നടന്നു.

വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ കെ പി യുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിനിജ എൻ വി പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ ശോഭ കോമത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ സുജാ ജി നായർ , നേത്ര സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.അലോക്ജി ആനന്ദ്,പ്രധാന അധ്യാപിക ദീപ്തി ആർ കെ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിക്ക് ആവശ്യമായ തൈകൾ സൗജന്യമായി എത്തിച്ചു നൽകിയത് പാട്യം ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാരനായ കക്കോത്ത് പ്രഭാകരനാണ്. ആര്യവേപ്പ്, നാഗ വെറ്റില,കറ്റാർവാഴ,ഇലഞ്ഞി ,നീലയമരി ,തിപ്പല്ലി,നെല്ലി തുടങ്ങിയവയാണ് കൈമാറിയത്.

ഹരിത കേരള മിഷന്റെ ഭാഗമായുള്ള ഓർമ്മ മരം നട്ടുപിടിപ്പിച്ചു. കൊട്ടയോടി എൽ.പി.സ്കൂളിലെ മുൻ അധ്യാപകരായ ദാമു മാസ്റ്ററുടെയും വിജയൻ മാസ്റ്ററുടെയും ഓർമ്മയ്ക്കായി സ്കൂളിൽ ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഓർമ്മ മരം പഞ്ചായത്ത് എൻ.വി. ഷിനി വൈസ് പ്രസിഡന്റ് കെ. പി. പ്രദീപ്കുമാറും 2 തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു

വളരെ പുതിയ വളരെ പഴയ