Zygo-Ad

കുണ്ടേരിപ്പൊയിൽ പുഴയിൽ പാലം യാഥാർഥ്യമാകുന്നു

കൂത്തുപറമ്പ്:ചിറ്റാരിപ്പറമ്പ്- മാലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുണ്ടേരി പ്പൊയിൽ പുഴയിൽ നിർമിക്കുന്ന പാലം യാഥാർഥ്യമാകുന്നു. മെയിൻ സ്ലാബിന്റെ കോൺക്രീറ്റ് പൂർത്തിയായി. അപ്പോച്ച് റോഡിന്റെ നിർമണം ഉടൻ പൂർത്തീകരിച്ച് അടുത്ത മാസം പാലം തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് രണ്ടാം വാർഡിനെയും മാലൂർ പഞ്ചായത്ത് പത്താം വാർഡിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. 10 മീറ്റർ വീതിയും 60 മീറ്റർ നീളമുള്ള പാലം 20 മീറ്ററിന്റെ മൂന്ന് സ്പാനുകളിലായാണ് നിർമിച്ചത്. ഒന്നര മീറ്റർ വീതിയിൽ നടപാതയുമുണ്ട്.

4.94 കോടി രൂപ ചെലവിലാണ് കോട്ടയിൽ കുണ്ടേരിപ്പൊയിൽ ഭാഗത്ത് നിലവിലുള്ള കോൺക്രീറ്റ് നടപ്പാലത്തിന് സമീപം പാലം നിർമിക്കുന്നത്. കോട്ടയിൽ ഭാഗത്തുനിന്ന് പാലത്തിലേക്കുള്ള 90 മീറ്റർ നീളത്തിലുള്ള അനുബന്ധ റോഡും പൂർത്തിയായി. 10 മീറ്റർ വീതിയിൽ ഇരുവശവും കരിങ്കൽ കെട്ടി ഉയർത്തിയാണ് റോഡ് നിർമിച്ചത്. കുണ്ടേരി പ്പൊയിൽ ഭാഗത്ത് 119 മീറ്റർ നീളത്തിലാണ് അനുബന്ധ റോഡ് നിർമിക്കുന്നത്. ഒക്ടോബറിൽ നിർമാണം പൂർത്തിയാക്കാനാണ് കരാർ.

പുഴയുടെ ഇരുകരകളിലും ഉള്ളവർക്ക് വാഹനത്തിൽ മറുകരയിൽ എത്താൻ നിലവിൽ ആറ് കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. പാലം തുറക്കുന്നതോടെ നാട്ടുകാരുടെ വർഷങ്ങളായുള്ള സ്വപ്നമാണ് യാഥാർഥ്യമാവുക.

വളരെ പുതിയ വളരെ പഴയ