ഇരിട്ടി: വയനാട് പേരിയയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിൽ ഇരിട്ടിയിലെ വനാതിർത്തി മേഖലയിലുള്ള മൂന്ന് പോലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി.
കബനി ദളത്തിന്റെ രണ്ട് പ്രവർത്തകർ പിടിയിലായതോടെ കണ്ണൂർ ജില്ലയിലെ ആറളം, കരിക്കോട്ടക്കരി, കേളകം പോലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷ വർധിപ്പിക്കുകയും തണ്ടർബോൾട്ട് സംഘങ്ങൾ നിരന്തര തെരച്ചിൽ നടത്തി വരികയാണെന്നും ഇരിട്ടി എഎസ് പി തപോഷ് ബസുമതാരി രാഷ്ട്രദീപികയോട് പറഞ്ഞു.
കബനീദളത്തിന്റെ പ്രവർത്തന മേഖലകൂടിയായ ഇവിടങ്ങളിൽ മാവോയിസ്റ്റ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം പലതവണ എത്തിയിരുന്നു.
ആറളം ഫാം വന്യ ജീവി സങ്കേതത്തിനുള്ളിൽ 15 കിലോമീറ്ററോളം ഉള്ളിൽ മൂന്ന് വനം വകുപ്പ് താത്കാലിക വാച്ചർമാർക്ക് നേരേ വനിതകൾ ഉൾപ്പെടുന്ന മാവോയിസ്റ്റ് സംഘം കഴിഞ്ഞ ദിവസം വെടി ഉതിർത്ത സംഭവും ഉണ്ടായിരുന്നു.
#tag:
Kuthuparamba