Zygo-Ad

ശിവമോഗയിൽ ഇരിട്ടി സ്വദേശിയുടെ കൊലപാതകം: 3 പേർ പിടിയിൽ

ശിവമോഗയിൽ ഇരിട്ടി സ്വദേശിയെ കുത്തിക്കൊന്ന കേസിൽ മൂന്ന് മലയാളികൾ പിടിയിൽ. തിരു വനന്തപുരം സ്വദേശികളായ ജയൻ, സുമൻകുമാർ, ഇരിട്ടി സ്വ ദേശി ഷിബു എന്നിവരാണ് പിടി യിലായത്. ഇരിട്ടി വെളിമാനം സ്വദേശി സിജുവിനെയാണ് മു ഖ്യ പ്രതി ജയന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കവേ ബസിൽവച്ചാണ് സ്വറബ പൊലീസ് പിടിച്ചത്. റബർ പ്ലാന്റേഷനിൽ സിജുവിന്റെ സഹപ്ര വർത്തകരായ തൊഴിലാളികളാണിവർ. നിസ്സാരതർക്കത്തിന്റെ പേരിലാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സിജുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കും.

വളരെ പുതിയ വളരെ പഴയ