ഇരിട്ടി : ആപത്ഘട്ടങ്ങളില്‍ ഫയര്‍ ആന്ററ് റെസ്‌ക്യൂ സേനയോടൊപ്പം ക്രീയാത്മകമായി പ്രവര്‍ത്തിച്ചുവരുന്ന സിവില്‍ ഡിഫന്‍സിന്റേയും ഹോംഗാര്‍ഡ്‌സിന്റേയും ഔദ്യോഗിക ദിനമായ ഡിസംബര്‍ 6 ഇരിട്ടി നിലയത്തില്‍ സമുചിതമായി ആഘോഷിച്ചു. രാവിലെ നിലയത്തില്‍ പതാക ഉയര്‍ത്തലും സത്യപ്രതിജ്ഞ ചൊല്ലുകയും തുടര്‍ന്ന മധുരം പങ്കുവെക്കലും നടത്തി. ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസര്‍ മോഹനന്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. സിവില്‍ ഡിഫന്‍സ് കോഡിനേറ്റര്‍ അനീഷ് മാത്യു സേനാംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവില്‍ ഡിഫന്‍സ് വാരാഘോഷത്തോടനുബന്ധിച്ച് വിവിധ അപകടസുരക്ഷാ പ്രവര്‍ത്തികളാണ് ഇരിട്ടി നിലയത്തിനു കീഴില്‍ നടത്തി വരുന്നത്.