Zygo-Ad

വിദ്യാർത്ഥികളെ കയറ്റാതെ ബസ്സുകൾ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇരിട്ടി എ സി പിക്ക് പരാതി നൽകി.

ഇരിട്ടി: എം ജി കോളേജ് സ്റ്റോപ്പിൽ ബസ്സുകൾ നിർത്തുന്നില്ലെന്നും വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്നും ഇതിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും കാണിച്ച് കോളേജ് യൂണിയൻ ചെയർമാൻ ഇരിട്ടി ഡി സി പി ക്ക് പരാതി നൽകി. കോളേജ് പ്രിൻസിപ്പാൾ ഇത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പധികൃതർക്കും പോലീസിലും നൽകിയ പരാതികളിൽ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും കോളേജ് ചെയർമാൻ ഇരിട്ടി ഡി സി പി ക്ക് നൽകിയ പരാതിയിൽ പറയുന്നു.
കോളേജ് വിടുന്ന സമയങ്ങളിൽ കുട്ടികൾ സ്റ്റോപ്പിൽ കാത്തു നിൽക്കുമെങ്കിലും ബസ് സ്റ്റോപ്പിൽ നിന്നും മാറി ദൂരെക്കൊണ്ടുപോയി യാത്രക്കാരെ ഇറക്കുകയാണ്. വിദ്യർത്ഥികൾ ബസ്സുവരെ ഓടി പ്പോകുമെങ്കിലും അപ്പോഴേക്കും ബെല്ലടിച്ച് ബസ് ഓടിച്ചു പോവുകയാണ് ചെയ്യുന്നത്. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽ നിന്നും വരുന്ന നിരവധി കുട്ടികൾ കോളേജിൽ പഠിക്കുന്നുണ്ട്. ഇത്തരം വിദ്യാർത്ഥികൾ മണിക്കൂറുകളോളം ബസ് സ്റ്റോപ്പിൽ നിൽക്കേണ്ടി വരുന്നതായും വീടുകളിൽ എത്തുന്നത് ഏറെ താമസിച്ചാണെന്നും പരാതിയിൽ പറയുന്നു. വിദ്യർത്ഥികൾ ബസ് ജീവനക്കാരുമായി ഇത് സംബന്ധിച്ച് നിരാസവധി തവണ സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന് പ്രിൻസിപ്പൽ അടക്കമുള്ളവർ ഇരിട്ടി സബ് ആർ ടി ഒ വിനും ഇരിട്ടി പോലീസിലും പരാതി നൽകിയെങ്കിലും ഇവരാരും ഇടപെടാൻ തയ്യാറാവുന്നില്ലെന്നും ഉദ്യോഗസ്ഥർ ഇടപെട്ടു വിദ്യാർത്ഥികൾക്കനുകൂലമായ നടപടി എടുക്കണമെന്നും കാണിച്ചാണ് കോളേജ് യൂണിയൻ ചെയർമാൻ ജോർജ്ജ് ബെന്നി ഇരിട്ടി എ സിപി തപോഷ്‌ ബസുമതാരിക്ക് പരാതി കൈമാറിയത്.

വളരെ പുതിയ വളരെ പഴയ