ഇരിട്ടി: പായം പഞ്ചായത്തിലെ പ്രധാന റോഡുകളായ മാടത്തിൽ – എടൂർ റോഡിലെ പട്ടാരം മേഖലയിലും, ഇരിട്ടി- ഉളിക്കൽ റോഡിലെ തന്തോട് മേഖലയിലെയും റോഡരിലുള്ള കാടുകൾ ഇരിട്ടി അഗ്നി രക്ഷാനിലയം സിവിൽ ഡിഫൻസ് ടീമിൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു. പായം പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തി നടത്തിയത്. ഡിസംബർ 6 നടക്കുന്ന സിവിൽ ഡിവൻസ് ദിനത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി. പ്രമീള, ബിജു കോങ്ങാടൻ, പി. പി. കുഞ്ഞൂഞ്ഞ്, ഇരിട്ടി അഗ്നി രക്ഷാ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എൻ. ജി. അശോകൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രവി, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഡോളമി കുര്യാച്ചൻ, പോസ്റ്റ് വാർഡൻ അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
#tag:
Kuthuparamba