ഇരിട്ടി: ക്ഷീരവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ ക്ഷീര സംഗമത്തിൻ്റെ ഭാഗമായി വർണ്ണക്കൂട്ട്, എഴുത്തുപുര എന്നിങ്ങനെ സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രരചനാ മത്സരങ്ങളുടെ ഭാഗമായുള്ള ഇരിട്ടി മേഖലാ തല മത്സരങ്ങൾ സിനിമാ സംവിധായകൻ ജിത്തു കോളയാട് ഉദ്ഘാടനം ചെയ്തു . ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .വേലായുധൻ അധ്യക്ഷനായി.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത മുഖ്യാതിഥിയായി. ഇരിട്ടി ക്ഷീര വികസന ഓഫിസർ എം.വിജയൻ, പി. സുനിൽകുമാർ, വി. ടി. ചാക്കോ, പ്രേമരാജൻ, അസി. ഡയറക്ടർ ട്വിങ്കിൾ മാത്യു , ആർ. കെ.ഷൈജു, പ്രധാനാധ്യാപിക ബിന്ദു പ്രവീൺ,ഇരിട്ടി ഡയറി ഫാം ഇൻസ്ട്രക്ടർ ഷിന്റോ അലക്സ് എന്നിവർ സംസാരിച്ചു.
#tag:
Kuthuparamba