കൂത്തുപറമ്പ്: തൊടീക്കളം ശിവക്ഷേത്രത്തിന്റെ തനത് ഉത്സവമായ അഷ്ടമി മഹോത്സവം 2023 ഡിസംബർ 4 ,5 തീയ്യതികളിലായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നന്ദ്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷിക്കുന്നു . ഡിസംബർ 4 തിങ്കൾ ഉത്സവച്ചടങ്ങുകൾക്ക് പുറമെ സതീശൻ തില്ലങ്കേരിയുടെ ആദ്യാമിക പ്രഭാഷണവും ,തായമ്പകയും , ദേശവാസികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും .ഡിസംബർ 5 ചൊവ്വാഴ്ച്ച പഞ്ചാരിമേളവും ,തിടമ്പുനൃത്തവും ,തുടർന്ന് കലാഭവൻ സതീഷ് നയിക്കുന്ന കലാസന്ധ്യയും അരങ്ങേറും .