ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പത്താമത് ഇരിട്ടി പുഷ്‌പോത്സവത്തിന്റെ കാല്‍നാട്ടല്‍ കര്‍മ്മം ഇരിട്ടി സിഐ കെ.ജെ.ബിനോയ് നിര്‍വഹിച്ചു. ഗ്രീന്‍ലീഫ് വൈസ് പ്രസിഡന്റ് സി.ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.അശോകന്‍, ട്രഷറര്‍ ജുബി പാറ്റാനി, പ്രഥമ ചെയര്‍മാന്‍ ഡോ.എം.ജെ.മാത്യു, ലത്തീഫ് പൊയിലന്‍, പി.വി.ബാബു, പി.പി.രജീഷ്, ഇ.രജീഷ്, സി.അഷ്‌റഫ്, എന്‍.ജെ.ജോഷി, പി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 20 മുതല്‍ ജനുവരി 7 വരെ പയഞ്ചേരിമുക്കിന് സമീപം പ്രത്യേകം തയ്യാറാക്കിയ നഗരിയില്‍ ആണ് പുഷ്‌പോത്സവം നടക്കുന്നത്.