മാഹിയിൽ നിന്നും അനധികൃതമായി സ്കൂട്ടറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്ന 54 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. കിഴക്കേകതിരൂർ സ്വദേശി ഇ രഞ്ജിത്തിനെ ആണ് കതിരൂർ എസ് ഐ വി എം ഡോളി അറസ്റ്റ് ചെയ്തത്.
കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കക്കറ എന്ന സ്ഥലത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
500 മില്ലി യുടെ 54 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ആണ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
മദ്യം കടത്താൻ ഉപയോഗിച്ച് സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കതിരൂർ എസ് ഐ ഡോളി വി എം, സിപിഓ മാരായ മിതോഷ് ശ്രീജിത്ത് എന്നിവരാണ് മദ്യം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.