കൂത്തുപറമ്പ്:തലശേരി -വളവുപാറ കെഎസ്ടിപി റോഡിലെ മെരുവമ്പായി ഭാഗം അപകടമേഖലയാകുന്നു. റോഡ് നവീകരിച്ചതോടെ അടുത്തകാലത്ത് നിരവധി അപകടങ്ങളാണ് ഈ ഭാഗത്തുണ്ടായത്. ചൊവ്വാഴ്ച രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകട ത്തിൽ രണ്ട് യുവാക്കളുടെ ജീവനാണ് നഷ്ടമായത്. കൂത്തുപറമ്പ് മങ്ങാട്ടുവയലിലെ മുഹമ്മദ് സിനാൻ. കൊളവല്ലൂരിലെ താഹ എന്നിവരാണ് ദാരുണമാ യി മരിച്ചത്.
നിർമലഗിരി മുതൽ കരേറ്റപാലം വരെ ഭാഗത്ത് നിരവധി അപകടങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായത്. പതിനൊന്നാംമൈൽ ഇറക്കത്തിൽ കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു.
മെരുവമ്പായി ടെലഫോൺ എക്സ്‌ചേഞ്ചിന് സമീപം ഈ വർഷം ആദ്യ മുണ്ടായ ജീപ്പ് അപകടത്തിൽ കുട്ടിയുൾപ്പെടെ മുന്നു പേരുടെ ജീവനാണ് നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ഇപ്പോഴും ചികിത്സയിലാണ്. കണ്ടംകുന്ന് കൂത്തുപറമ്പ് റൂറൽ ബാങ്ക് ശാഖക്ക് മുന്നിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ രണ്ട് യുവാക്കൾ മാസങ്ങളായി മംഗളൂരുവിൽ ചികിത്സയിലാണ്.
മെരുവമ്പായി ടൗണിൽ കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽ മധ്യവയസ്ക മരിച്ചിരുന്നു. നീർവേലി പതിമൂന്നാംമൈൽ എംയു പി സ്കൂൾ വിദ്യാർഥിയും അടുത്ത കാലത്ത് വാഹന മിടിച്ച് മരിച്ചു. വാഹനങ്ങ ളുടെ അമിത വേഗവും അലൈൻമെന്റിലുള്ള അശാസ്ത്രീയതയുമാണ് അപകടങ്ങൾക്കിടയാക്കുന്നതെന്നാണ് ആക്ഷേപം. കെഎസ്ടിപി റോഡിലെ മെരുവമ്പായി ഭാഗത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.