Zygo-Ad

മലബാർ ബി എഡ് ട്രെയിനിങ് കോളേജ് എൻഎസ്എസ് യൂണിറ്റ് സഹവാസ ക്യാമ്പ് - ആസാദ് സദസ്സ് സംഘടിപ്പിച്ചു

ഇരിട്ടി : ഇരിട്ടി എം ജി കോളേജിൽ നടക്കുന്ന മലബാർ ബി എഡ് ട്രെയിനിങ് കോളേജ് എൻഎസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ആസാദ് സദസ്സ് നടന്നു. ഇരട്ടി നഗരസഭ പുറപ്പാറ വാർഡ് സഭ യോഗത്തോട് അനുബന്ധിച്ച് നടത്തിയ ആസാദ് സദസ്സ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സമീർ പുന്നാട് അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ അശോകൻ മാസ്റ്റർ, വാർഡ് സഭാ കോഡിനേറ്റർ, ആശാവർക്കർ കോമളവല്ലി തുടങ്ങിയവർ സംസാരിച്ചു. മലബാർ ബി എഡ് ട്രെയിനിങ് കോളേജ് സ്റ്റുഡന്റ് കോഡിനേറ്റർ കെ. അനഘ ക്ലാസ് നയിച്ചു. എൻഎസ്എസ് വളണ്ടിയർ അഭിജിത് ദേവൻ ലഹരി മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മാലിന്യ നിർമ്മാർജ്ജന ബോധവൽക്കരണത്തിന്റെ ഭാഗമായി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുറപ്പാറ, ചെമ്പോല, ചോലക്കണ്ടി, ലക്ഷം വീട് കോളനി എന്നീ പ്രദേശങ്ങളിൽ മാലിന്യ നിർമ്മാർജ്ജന, ലഹരി വിരുദ്ധ സർവ്വേ നടത്തി.

വളരെ പുതിയ വളരെ പഴയ