Zygo-Ad

വ്യാപാര സംരക്ഷണയാത്രയ്ക്ക് സ്വീകരണം 30-ന്

കൂത്തുപറമ്പ്: ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കണമെന്നതുൾപ്പെടെ 23 ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാപാരസംരക്ഷണ യാത്രയ്ക്ക് 30-ന് രണ്ടുമണിക്ക് കൂത്തുപറമ്പിൽ സ്വീകരണം നൽകും. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, ചക്കരക്കൽ, മട്ടന്നൂർ മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള 65 യൂണിറ്റുകളിൽനിന്നുള്ള പ്രവർത്തകർ സ്വീകരണത്തിൽ പങ്കെടുക്കും. കണ്ണൂർ റോഡിൽ കണ്ണാശുപത്രി പരിസരത്ത് ജാഥയെ സ്വീകരിച്ച് ആനയിക്കും. തുടർന്ന് ടൗൺ സ്‌ക്വയറിൽ നടക്കുന്ന സ്വീകരണയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയും സംസ്ഥാന ജില്ലാ ഭാരവാഹികളും പങ്കെടുക്കും.തലശ്ശേരി-പാനൂർ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പാറാലിലെ പുതിയ ബസ്‌സ്റ്റാൻഡ് ഗ്രൗണ്ടിലും മമ്പറം, മട്ടന്നൂർ, ചക്കരക്കല്ല് ഭാഗങ്ങളിൽനിന്ന് വരുന്നവർ സന്തോഷം ടെക്സ്‌െറ്റെൽസിന് സമീപത്തുള്ള ഗ്രൗണ്ടിലും പഴയനിരത്തിലും പാർക്ക് ചെയ്യണം.

പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സി.സി.വർഗീസ്, ജനറൽ കൺവീനർ പി.സി.പോക്കു ഹാജി, സി.കെ.രാജൻ, വി.ഹരീന്ദ്രൻ, കെ.രാഘവൻ, എൻ.പി.പ്രകാശൻ എന്നിവർ പങ്കെടുത്തു. വ്യാപാരസംരക്ഷണ യാത്രയോടനുബന്ധിച്ച് കൂത്തുപറമ്പിൽ വിളംബര ജാഥ നടന്നു.യൂണിറ്റ് പ്രസിഡന്റ് പി.സി.പോക്കു ഹാജി, ജനറൽ സെക്രട്ടറി എൻ.പി.പ്രകാശൻ, ട്രഷറർ എ.ടി.അബ്ദുൽ അസീസ്, എൻ.രാമദാസ്, എൻ.പി.ഫൽഗുണൻ, ആർ.കെ.പ്രകാശ്, കെ.അബ്ദുൾ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ