കൂത്തുപറമ്പ്:തിരുവനന്തപുരത്ത് നാളെ മുതൽ നടക്കുന്ന കേരള സ്പോർട്സ് സമ്മിറ്റിൻ്റെ ഭാഗമായി നടക്കുന്ന പാട്യം ഗ്രാമപ്പഞ്ചായത്ത് തല കെ വാക്ക് പാട്യം വെസ്റ്റ് യു.പി. സ്കൂൾ പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാർ, കായിക പ്രേമികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കാളികളായി.